കാടകലം കഥ/ സംഭവവിവരണം

    പെരിയാര്‍ വാലി ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ.സഖില്‍ സുരേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാടകലം. മാസ്റ്റർ ഡാവിഞ്ചി സതീഷും സിനിമ താരവും നാടക പ്രവർത്തകനുമായ സതീഷ് കുന്നോത്തുമാണ്  സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിച്ചത്.

    ചെറുപ്പത്തിൽ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലൻ  കുഞ്ഞാപ്പുവിന് എല്ലാം അച്ഛൻ മുരുകനാണ്. മുരുകൻ പറഞ്ഞു തന്ന കഥകളിലൂടെ അമ്മ താൻ ജീവിക്കുന്ന കാട്ടിൽ ഉണ്ടെന്ന് കുഞ്ഞാപ്പു വിശ്വസിക്കുന്നു. ഊരിലെ ആകാധ്യാപക വിദ്യാലയത്തിലെ പഠന ശേഷം  അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കാൻ അവൻ തന്റെ അച്ഛനെയും കാടിനേയും വിട്ട് തനിക്ക് ഒരിക്കലും സുപരിചിതമല്ലാത്ത നഗരത്തിലേക്ക്  വിദ്യാഭ്യാസത്തിനായി പോവുന്നതും പിന്നീടുള്ള കുഞ്ഞാപ്പുവിന്റെ  ജീവിതവുമാണ് കഥാപ്രമേയം.

    പ്രശസ്ത സംവിധായകൻ ബാബുരാജ് അസറിയയുടെ നിർമാണ വിതരണ കമ്പനിയായ കളക്റ്റിവ് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിച്ചത്. ജിന്റോ തോമസും സഗിൽ രവീന്ദ്രനും ചേർന്നാണ് തിരക്കഥ എഴുതിയത്.

    **Note:Hey! Would you like to share the story of the movie കാടകലം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X