വി.സി അശോകന്റെ തിരക്കഥയില്‍ കെ.കെ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം.ദിലീപ്, ദേവയാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കുതിരവട്ടം പപ്പു,ഇന്ദ്രന്‍സ്, സുധീഷ്,മീന,സീനത്ത്, അഞ്ജു,നാരായണന്‍ കുട്ടി,ചിപ്പി, പ്രേംകുമാര്‍, ഗീത വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ആനന്ദവല്ലി, അമ്പിളി, ശ്രീജ രവി, വത്സമ്മ, ലിസി പ്രിയദര്‍ശന്‍,ജോളി എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.കൈതപ്രം ദാമോദരന്‍, എ.വി വാസുദേവന്‍ പോറ്റി എന്നിവരുടെ വരികള്‍ക്ക് രവീന്ദ്രന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ.ജെ യേശുദാസ്, രവീന്ദ്രന്‍, ബിജു നാരായണന്‍, കെ.എസ് ചിത്ര, അമ്പിളി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ഗ്രീഷ്മം ഫിലിംസിന്റെ ബാനറിലയില്‍ സതീഷ് കുറ്റിയില്‍, ഫസല്‍, പ്രേംകുമാര്‍ പറമ്പത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.