ഇതിഹാസ, സ്‌റ്റെല്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ബിനു എസ് സംവിധാനം ചെയ്ത ചിത്രമാണ് കാമുകി. അപര്‍ണബാലമുരളി, അസ്‌ക്കര്‍ അലി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹണി ബീ 2.5ലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച അസ്‌ക്കറിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേമത്തിന് കണ്ണില്ല എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പ്രേക്ഷകനുമുന്നില്‍ എത്തുന്നത്.
അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു റിയല്‍ ലൈഫ് കോളേജ് സ്‌റ്റോറിയാണ് കാമുകി. കാവ്യാ സുരേഷ്, ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി, ഡാന്‍ ഡേവിസ് ,ഉല്ലാസ് പന്തളം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. റോവിന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
** Note :
കുറിപ്പ്: കാമുകി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.