ശ്യാമപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാസിമിന്റെ കടല്‍.ജനിച്ചുവളര്‍ന്ന നാട്ടില്‍ തന്റെ അവസാന നാളുകള്‍ ചെലവിടണമെന്ന വാപ്പയുടെ ആഗ്രഹപ്രകാരം വലിയൊരു നഗരത്തില്‍നിന്ന് ചെറിയൊരു കടലോരപ്പട്ടണത്തിലേക്ക് പറിച്ചുനടപ്പെടുന്ന കാസിം എന്ന കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാര ജേതാവ് അനീസ് സലീമിന്റെ 'എ സ്മോള്‍ ടൗണ്‍ സീ' എന്ന നോവലിനെ ആസ്പദമാക്കി കൊണ്ടാണ് ചിത്രം രുക്കിയിരിക്കുന്നത്.ശ്യാമപ്രസാദ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രാഹകനും സംവിധായകനുമായ ശ്യാംദത്തിന്റെ മകന്‍ തഷി ശ്യാംദത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.യുവനടന്‍ ഹരീഷ് ഉത്തമനാണ് സിനിമയില്‍ കാസിമിന്റെ പിതാവായി എത്തുന്നത്. മുംബൈ പൊലീസ്, മായാനദി, തനി ഒരുവന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ഹരീഷ് ഉത്തമന്‍. ഇവര്‍ക്കു പുറമെ ആര്യ സലീം, നിരഞ്ജന്‍, കൂത്താട്ടുകുളം ലീല, മായ, കൃഷ്ണപ്രിയ നസീര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനോജ് നരേയ്നാണ് ഛായാഗ്രഹണം.ശ്യാമപ്രസാദ് പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: കാസിമിന്റെ കടല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.