>

  തിലകന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍

  വ്യത്യസ്തങ്ങളായ വേഷങ്ങള്‍കൊണ്ടും മികച്ച അഭിനയം കൊണ്ടും ചലച്ചിത്രരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനായിരുന്നു തിലകന്‍.പി ജെ ആന്റണിയുടെ പെരിയാര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.എന്നാല്‍ ഗന്ധര്‍വ്വ ക്ഷേത്രമാണ് ആദ്യം പുറത്തിറങ്ങിയ ചിത്രം.

  1. നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Romance

  റിലീസ് ചെയ്ത തിയ്യതി

  12 Sep 1986

  പി പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നമുക്കു പാർക്കാൻ  മുന്തിരിത്തോപ്പുകൾ. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986-ലാണ് പുറത്തിറങ്ങിയത്. 

  2. യവനിക

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Thriller

  റിലീസ് ചെയ്ത തിയ്യതി

  30 Apr 1982

  കെ ജി ജോര്‍ജ്ജിന്റെ തിരക്കഥ എഴുതി സംവിധാനംചെയ്ത ചിത്രമാണ് യവനിക.1982ല്‍ പുറത്തിറങ്ങിയ  ചിത്രത്തില്‍ ഭരത് ഗോപി,മമ്മൂട്ടി,തിലകന്‍,നെടുമടി വേണു,വേണു നാഗവള്ളി,ജലജ,ജഗതി  ശ്രീകുമാര്‍,അശോകന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

  3. യാത്ര

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Romance

  റിലീസ് ചെയ്ത തിയ്യതി

  20 Sep 1985

  കാസ്റ്റ്

  മമ്മൂട്ടി ,ശോഭന

  മമ്മൂട്ടി,ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ചിത്രമാണ്  യാത്ര.ജോണ്‍ പോള്‍ ആണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.അടിയന്തരാവസ്ഥ കാലത്ത് ജയില്‍ അദികൃതരും പോലീസും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X