മൊഴി എന്ന ചിത്രത്തിനുശേഷം സംവിധായിക രാധാമോഹനും ജ്യോതികയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് കാട്രിന്‍ മൊഴി.ബോളിവുഡ് സൂപ്പര്‍ഹിറ്റ് തുമാരി സുലുവിന്റെ തമിഴ്പതിപ്പാണ് ചിത്രം.വീട്ടമ്മയും പിന്നീട് റേഡിയോ ജോക്കിയുമാകുന്ന സ്ത്രീയുടെ കഥയാണ് തുമാരി സുലു പറഞ്ഞത്.കോമഡി ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ വിദ്ധാര്‍ത്ഥ് ആണ് നായകന്‍.മാനവ് കൗള്‍ ഹിന്ദിയില്‍ ചെയ്ത വേഷമാണ് വിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്.സ്ത്രീശാക്തീകരണത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രത്തിലൂടെ എ ആര്‍ റഹ്മാന്റെ ബന്ധുവായ എ എച്ച് കാഷിഫ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.ശരണ്യ പൊന്‍വര്‍ണന്‍,ഉര്‍വ്വശി,ലക്ഷ്മി മഞ്ജു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സ്ത്രീകള്‍ക്കുളള പത്ത് കല്‍പ്പനകള്‍ എഴുതിയ പ്ലക്കാര്‍ഡുമായി ജ്യോതിക നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യങ്ങളില്‍ വൈറലായിരുന്നു.ധനന്‍ജയനാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: കാട്രിന്‍ മൊഴി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.