>

  നിവിന്‍ പോളിയുടെ കരിയറിനെ മാറ്റി മറിച്ച 10 സിനിമകള്‍

  മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നിവിന്‍ പോളി കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ്.ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ആണ്‌ ഏറ്റവും ഒടുവിലായി നിവിന്റെതായി പുറത്തിറങ്ങിയ ചിത്രം.കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് മൂത്തോനിലൂടെ നിവിന്‍ പോളി പ്രേക്ഷകര്‍ക്ക് നല്‍കിയതെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ പറഞ്ഞത്.

  1. മലർവാടി ആർട്സ് ക്ലബ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  16 Jul 2010

  വിനീത് ശ്രീനിവാസന്റെ രചനയിലും സം‌വിധാനത്തിലും 2010-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ മലർ‌വാടി ആർട്സ് ക്ലബ്. നടൻ ദിലീപാണ് ഈ ചിത്രം നിർമിച്ചത്. ഉത്തരമലബാറിലെ മനശ്ശേരി ഗ്രാമത്തിലെ മലർ‌വാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെ സുഹൃദ്ബന്ധത്തിന്റെ കഥയാണ്‌ ഈ ചിത്രം പറയുന്നത്.

  2. ടാ തടിയാ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  12 Dec 2012

  ആഷിഖ് അബു സംവിധാനം ചെയ്ത് 2012 ഡിസംബർ 21-നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു് ടാ തടിയാ.ശേഖർ മേനോൻ, ശ്രീനാഥ് ഭാസി, ആൻ അഗസ്റ്റിൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ശ്യാം പുഷ്കരൻ, അഭിലാഷ് കുമാർ, ദിലീഷ് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

  3. തട്ടത്തിൻ മറയത്ത്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Romance

  റിലീസ് ചെയ്ത തിയ്യതി

  06 Jul 2012

  വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച്  2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. തട്ടത്തിൻ മറയത്ത് ഒരു മുഴുനീള പ്രണയ ചിത്രമാണ്. വ്യത്യസ്ത അവതരണരീതികൊണ്ട് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ ഈ ചിത്രത്തിന് കഴിഞ്ഞു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും കേരളത്തിലെ ക്യാംപസ്സുകളിൽ ഹിറ്റായി.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X