തീരന്‍ എന്ന ചിത്രത്തിനുശേഷം കാര്‍ത്തി നായകനായി എത്തുന്ന ചിത്രമാണ് 'കടൈകുട്ടി സിങ്കം'.തമിഴിലെ പ്രശസ്ത സംവിധായകന്‍ പാണ്ഡ്യരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാണ്ഡ്യരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. കുടുംബ ബന്ധത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ തമിഴിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ അഭിനയിച്ചിട്ടുണ്ട്. ഒരു ആഘോഷ ചിത്രമായിരിക്കും കടൈകുട്ടി സിങ്കമെന്നാണ് അറിയുന്നത്. ഡി ഇമനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ചായാഗ്രാഹകന്‍ വേല്‍രാജ് ക്യാമറ ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് റുബെനാണ്
മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം മാറിയുളള ഒരു വ്യത്യസ്ഥ കഥാപാത്രത്തെയായിരിക്കും കാര്‍ത്തി സിനിമയില്‍ അവതരിപ്പിക്കുക. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ജയംരവിയുടെ വനമകന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സയേഷയാണ് കാര്‍ത്തിയുടെ നായികയായി എത്തുന്നത്. 2ഡി എന്റര്‍ടെയ്ന്‍മെന്‍റ്സിന്റെ ബാനറില്‍ സൂപ്പര്‍ താരം സൂര്യയാണ് കടൈകുട്ടി സിങ്കം നിര്‍മ്മിച്ചിരിക്കുന്നത്. സൂര്യ തന്നെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആദ്യമായാണ് സൂര്യയും കാര്‍ത്തിയും ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്. ശക്തി ഫിലിം ഫാക്ടറിയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
** Note :
കുറിപ്പ്: കടൈകുട്ടി സിങ്കം -തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.