മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടി. മീര നന്ദന്‍,ശേഖര്‍ മേനോന്‍,മുത്തുമണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ഷഹബാസ് അമന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
ജര്‍മ്മനിയില്‍ താമസമാക്കിയ മാത്തുക്കുട്ടി നാട്ടിലേക്ക് പോവുകയും പിന്നീട് അയാള്‍ക്ക് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും അവസാനം എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് അയാള്‍ ജര്‍മ്മനിയിലേക്ക് തിരിച്ചു പോവുന്നതുമായിരുന്നു ചിത്രത്തിന്റെ കഥ. ഓഗസ്ത് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍,സന്തോഷ് ശിവന്‍,പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.