ബേസില്‍ ജോസഫിനെ നായകനാക്കി മുഹഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. ഹര്‍ഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സ്വാതി ദാസ് പ്രഭു, നിർമൽ പാലാഴി, ജോണി ആന്റണി, ബിനു പപ്പു, സുധീഷ്, ശ്രീജ രവി, പാർവതി കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
കൊവിഡ് കാലത്തെ പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കിയത്. എസ് മുണ്ടോള്‍, അര്‍ജുന്‍ സേതു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. മുഹ്‌സിന്‍ പരാരി, ഷര്‍ഫു, ഉമ്പാച്ചി എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം നല്‍കിയിരിക്കുന്നു.
സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ് ചിത്രം നിര്‍മ്മിച്ചത്. കോഴിക്കോടായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രജപുത്രാ ഫിലിംസാണ് കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്. പെരുന്നാള്‍ റിലീസായി 2023 ഏപ്രില്‍ 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
തിയേറ്റര്‍ റിലീസ് - 2023 ഏപ്രില്‍ 21
ഒടിടി റിലീസ് - 2023 മെയ് 19 - സോണി ലിവ്
** Note :
കുറിപ്പ്: കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.