രാജസേനന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കടിഞ്ഞൂണ്‍ കല്യാണം. ജയറാം, ഉര്‍വശി, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാമുക്കോയ,രാജന്‍ പി ദേവ്, കെ പി എ സി ലളിത,പ്രിയ, ഇന്നസെന്റ്, ബോബി കൊട്ടാരക്കര, കുതിരവട്ടം പപ്പു,സുചിത്ര,കലാഭവന്‍ റഹ്മാന്‍,സാദിഖ്,ഉണ്ണിമേരി, കൃഷ്ണന്‍കുട്ടി നായര്‍, കാലടി ഓമന, വത്സല മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.രഘുനാഥ് പാലേരിയുടേതാണ് തിരക്കഥ. ബിച്ചു തിരമലയുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ ജെ യേശുദാസ്, എം ജി ശ്രീകുമാര്‍,മിനി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ രാമചന്ദ്രബാബു ഛായാഗ്രഹണവും ജി മുരളി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. കാര്‍ത്തിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വിജയനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കടിഞ്ഞൂണ്‍ കല്യാണം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.