ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് കൈരളി .ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സിദ്ധാര്‍ത്ഥ് ശിവയാണ്. ദേശിയ പുരസ്‌കാരം നേടിയ സംവിധായകനായ സിദ്ധാര്‍ത്ഥ് ആദ്യമായി മറ്റൊരാള്‍ക്ക് വേണ്ടി എഴുതുന്ന തിരക്കഥയാണ് ഇത്. നിവിന്‍പോളിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കേരളത്തിലെ ആദ്യ കപ്പലായിരുന്ന എംവി കൈരളിയുടെ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിന്റെ തന്നെ ചരിത്രത്തിന്റെ ഭാഗമായ കേരളാ ഷിപ്പിങ്ങ് കോര്‍പറേഷന്റെ കൈരളി എന്ന കപ്പല്‍ 49 ആളുകളെയും 20,000 ടണ്‍ ഇരമ്പ് ദാതുക്കളെയുംകൊണ്ട് 1979 ജൂലൈ 3ന് അപ്രത്യക്ഷമാവുകയായിരുന്നു. ഈ സംഭവമാണ് ചലച്ചിത്രമായി പ്രേക്ഷകനുമുന്നില്‍ എത്തുന്നത്.
കേരളത്തിന്റെ കപ്പലിന്റെ കഥ പറയുന്ന സിനിമയുടെ ചിത്രകരണം വിദേശത്തും നടക്കും. കേരളം, ഗോവ, ഡല്‍ഹി, സൊമാലിയയുടെ അയല്‍രാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജര്‍മ്മനി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. വര്‍ത്തമാനകാലവും 1979-1980 കാലങ്ങളും ചിത്രത്തിന് പ്രമേയമാകും. നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സും റിയല്‍ ലൈഫ് വര്‍ക്ക്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: കൈരളി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.