ഒരു ജോലിക്ക് വേണ്ടി മുംബൈയിൽ എത്തിയതാണ് ശിവരാമൻ (മോഹൻലാൽ). അവിടെ വച്ച് സുഹൃത്തായിരുന്ന ഗോവിന്ദൻകുട്ടിയെ അയാൾ ആകസ്മികമായി കണ്ടുമുട്ടുന്നു. നേരത്തെ ആസൂത്രണം ചെയ്തിരുന്ന ഒരു ബാങ്ക് കവർച്ചയിൽ പങ്കുചേരാൻ ഗോവിന്ദൻകുട്ടി ശിവരാമനെ പ്രേരിപ്പിക്കുന്നു. പക്ഷേ അത് അവരെ കൂടുതൽ കുഴപ്പങ്ങളിൽ കൊണ്ടുചെന്നെത്തിക്കുന്നു. ഇതേ തുടർന്ന് കാഴ്ച്ച ശക്ത്തിയില്ലാത്ത ഒരു തമ്പുരാന്റെ വീട്ടിൽ അദ്ദേഹത്തിന്റെ കൊച്ചു മകനാണെന്ന വ്യാജേന അവർ കഴിയുന്നു. അവരുടെ കള്ളത്തരങ്ങൾ പൊളിക്കാൻ ശ്രമിക്കുകയാണ് കാര്യസ്ഥൻ പൊതുവാൾ. ഇവർ തമ്മിലുള്ള വഴക്കുകൾ ചിത്രത്തിന് നർമ്മം പകരുന്നു.
** Note :
കുറിപ്പ്: കാക്കക്കുയിൽ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.