X
കലാമണ്ഡലം ഹൈദ്രാലി
Biography | 22 Sep 2023 |
Malayalam

കലാമണ്ഡലം ഹൈദ്രാലി കഥ

കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം പറയുന്ന ചലച്ചിത്രമാണ് കലാമണ്ഡലം ഹൈദ്രാലി. ക്യാമറാമാനായ കിരണ്‍ ജി നാഥ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ ഹൈദരാലിയായി നടനും സംവിധായകനുമായ രഞ്ജ് പണിക്കര്‍ വേഷമിടുന്നു. ഹൈദരാലിയുടെ യുവത്വം മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ വേഷമിടുന്നു.19 വയസ്സു മുതല്‍ 30 വയസ്സു വരെയുള്ള കാലഘട്ടമാണ് നിഖില്‍ അവതരിപ്പിക്കുന്നത്.

അജു കെ നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.. കഥകളിരംഗത്ത് പ്രവര്‍ത്തിച്ച കലാകാരന്റെ മതേതരത്വം നിറഞ്ഞ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. അശോകന്‍,ടി ജി രവി,ജയപ്രകാശ് കുളൂര്‍,നിഖില്‍ രഞ്ജി പണിക്കര്‍,റെയ്ഹാന്‍ ഹൈദരാലി,കുടമാളൂര്‍ മുരളി കൃഷ്ണന്‍,രഞ്ജന്‍, മീര നായര്‍,പാരിസ് ലക്ഷ്മി,വാണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിങ്ങ് മിഥുനും സംഗീതം അനില്‍ ഗോപാലും നിര്‍വ്വഹിക്കുന്നു. കലാമണ്ഡലം വിമല,കലാമണ്ഡലം ഗണേഷന്‍ എന്നിവരാണ് നൃത്ത സംവിധാനം നിര്‍വ്വഹിക്കുന്നത്. വേധാസ് ക്രിയേഷന്റെ ബാനറില്‍  വിനീഷ് മോഹനാണ് ചിത്രം നിര്‍മ്മിച്ചത്.



** Note : കുറിപ്പ്: കലാമണ്ഡലം ഹൈദ്രാലി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+