അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് കലങ്ക്.മാധുരിയാണ് ചിത്രത്തില്‍ ബീഹാര്‍ ബീഗമെന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ സ്ത്രീ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ശ്രീദേവിയെയായിരുന്നു.എന്നാല്‍ താരത്തിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് മാധുരിയിലേക്ക് ആ കഥാപാത്രം വന്നെത്തുകയായിരുന്നു.
മാധുരിയെ കൂടാതെ സോനാക്ഷി സിംഹ, ആലിയ ഭട്ട്, അദിത്യ റോയ് കപൂർ, വരുൺ ധവാൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.വ്യത്യസ്ത ഗെറ്റപ്പിലാണ് താരങ്ങള്‍ ചിത്രത്തിലെത്തുന്നത്.21 വർഷത്തിനു ശേഷം മാധുരി ദീക്ഷിത്തും സഞ്ജയ് ദത്തും ഒന്നിച്ചെത്തുകയാണ് ചിത്രത്തിലൂടെ.കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: കലങ്ക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.