ശ്വേത മേനോന്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് കളിമണ്ണ്.വത്സല മേനോന്‍, സുഹാസിനി മണിരത്‌നം, സുനില്‍ ഷെട്ടി, പ്രശാന്ത് ഫിലിപ്പ് അലക്‌സാണ്ടര്‍, തമ്പി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. സതീഷ് കുറുപ്പ് ഛായാഗ്രഹണവും രാജ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.ഒ.എന്‍.വി കുറുപ്പ്, മനോജ് യാദവ് എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.വിജയ് യേശുദാസ്, സുദീപ് കുമാര്‍, ജാനകി അയ്യര്‍, ശ്രേയ ഘോഷാല്‍, സുചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടം മുതല്‍ പ്രസവചിത്രീകരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.ചെറുമുട്ടാടത്ത് ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കളിമണ്ണ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.