കെ.വി അനില്‍ തിരക്കഥ എഴുതി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് കള്ളനും ഭഗവതിയും. വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, മോക്ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബംഗാളി താരം മോക്ഷയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. മാത്തപ്പന്‍ എന്ന കള്ളന്റെ മുന്നില്‍ ഒരു ദിവസം ഭഗവതി പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
സലിം കുമാർ, രാജേഷ് മാധവന്‍, ശ്രീകാന്ത് മുരളി, ജയന്‍ ചേര്‍ത്തല, പ്രേംകുമാര്‍, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ താരങ്ങള്‍. രതീഷ് റാം ഛായാഗ്രഹണവും, ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം നല്‍കിയിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കള്ളനും ഭഗവതിയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.