വി.സി അശോകിന്റെ തിരക്കഥയില്‍ കെ.കെ ഹരിദാസ് സംവിദാനം ചെയ്ത ചിത്രമാണ് കല്യാണ പിറ്റേന്ന്.മുകേഷ്, ദിലീപ്, നരേന്ദ്രപ്രസാദ്, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.രാജീവ്, ഹരിപ്പാട് സോമന്‍, രവി, രതീഷ്, ജോര്‍ജ്ജ്, നിര്‍മ്മല്‍, അമ്പിളി എന്നിവരാണ് ചിത്രത്തിനു ശബ്ദം നല്‍കിയിരിക്കുന്നത്.എസ്.രമേശന്‍ നായരുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, പ്രദീപ് സോമസുന്ദരം, കൃഷ്ണചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ജി മുരളി എഡിറ്റിങ്ങും ഉത്പല്‍ വി നായനാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.ചന്ദ്രകല ഫിലിംസ് പ്രൈ ലിമിറ്റഡിന്റെ ബാനറില്‍ മിലന്‍ ജലീല്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കല്യാണപിറ്റേന്ന് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.