തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കമ്മത്ത് & കമ്മത്ത്.മമ്മൂട്ടിയും ദിലീപും കമ്മത്ത് സഹോദരന്മായി പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ റിമ കല്ലിങ്കൽ, കാർത്തിക നായർ എന്നിവരാണ് നായികമാർ. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിച്ച ഈ ചിത്രം ആൻ മെഗാ മീഡിയ വിതരണം ചെയ്തിരിക്കുന്നു.തമിഴ് നടൻ ധനുഷ് ഒരു അതിഥിവേഷത്തിൽ ഈ ചിത്രത്തിലെത്തുന്നു.2013 ജനുവരി 25-നു പ്രദർശനശാലകളിലെത്തിയ ചിത്രത്തിന്റെ സംപ്രേഷണാവകാശം റെക്കാർഡ് തുകയായ ₹4.95 കോടിക്കാണ് മഴവിൽ മനോരമ വാങ്ങിയത്.
** Note :
കുറിപ്പ്: കമ്മത്ത് & കമ്മത്ത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.