രാജസേനൻ സംവിധാനം ചെയ്‌ത് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കനകസിംഹാസനം. രാജസേനൻ-ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം നാടകനടനായ രാജാപാർട്ട് കനകാംബരന്റെ ജീവിതത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങളുടെ കഥപറയുന്നു. സുചിത്ര പ്രോഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച് അരോമ റിലീസ് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു.ഈ ചലച്ചിത്രത്തിന്റെ കഥ രാജസേനൻ ആണ് എഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബിജു വട്ടപ്പാറ ആണ്.രാജീവ് ആലുങ്കൽ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക്ക് വിപണനം ചെയ്തിരിക്കുന്നു.
** Note :
കുറിപ്പ്: കനകസിംഹാസനം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.