ശ്രീനിവസാന്റെ തിരക്കഥയില്‍ രാജന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് കണ്‍കെട്ട്.ശ്രീനിവാസന്‍, ഗീത വിജയന്‍, ജയറാം, ശോഭന,ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമുക്കോയ, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരപ്പിച്ചത്.മാജിക്ക് നടത്തി ജീവിക്കുന്ന റങ്കൂണ്‍ ബാലയുടെ ജീവിതമാണ് ചിത്രം പറയുന്നത്.കൃഷ്ണന്‍കുട്ടി നായര്‍,കെ പി എ സി ലളിത,ഫിലോമിന, ലാലു അലക്‌സ്, വിനീത് അനില്‍, എസ് ജെ പേട്ട, സിദ്ദിക്ക്, മാസ്റ്റര്‍ വിനീത് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.കൈതപ്രം ദാമോദരന്‍ മാഷിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയത്.കെ ജെ യേശുദാസ്, സുജാത മോഹന്‍, കൃഷ്ണചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.കെ രാജഗോപാല്‍ എഡിറ്റിങ്ങും വിപിന്‍ മോഹന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.സാഗ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കണ്‍കെട്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.