ഒകെ കണ്‍മണിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തില്‍ എത്തുന്ന തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍.പ്രശസ്ത സംവിധായകന്‍ ദേസിങ്ങ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബാദ്ഷ, പ്രേമ ഇഷ്‌ക് കാതല്‍, യെവഡെ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഋതുവര്‍മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണലായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. മാസ് എലമെന്റുകള്‍ കൂടി ചേര്‍ത്തുളള കഥാപാത്രമായിരിക്കുമിതെന്ന് സംവിധായകന്‍ ഡേസിംഗ് പെരിയസാമി വൃക്തമാക്കിയിരുന്നു.പ്രണയത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. കെ എം ഭാസ്‌കരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.എഫ് ടി എസ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.ദുല്‍ഖറിന്റെ നാലാമത്തെ തമിഴ് ചിത്രമാണിത്.
കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡുകളിലൊന്നായ മസാല കോഫിയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. കെഎം ഭാസ്‌ക്കരന്‍ ചായാഗ്രഹം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരേസമയമാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്,ദക്ഷന്‍,നിരഞ്ജന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍
** Note :
കുറിപ്പ്: കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.