മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രാഹകനായ റോബി രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
മുഹമ്മദ് ഷാഫിയുടേതാണ് കഥ. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രവീണ്‍ പ്രഭാകരനാണ് ചിത്രത്തിന്റെ എഡിറ്റര്‍. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ പേര് മമ്മൂട്ടി ആദ്യമായി വെളിപ്പെടുത്തയത്.
** Note :
കുറിപ്പ്: കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.