ഹേമന്ത് മേനോനെ നായകനാക്കി ആഡ് ഫിലിം മേക്കര്‍ ഷാന്‍ കേച്ചേരി സംവിധാനം ചെയ്ത ചിത്രമാണ് കാന്താരം. സസ്‌പെന്‍സ് ത്രില്ലരായി ഒരുക്കിയ ചിത്രത്തില്‍ ജീവിക, ശിവജി ഗുരുവായൂര്‍, അസീസ് നെടുമങ്ങാട് , വിദ്യ വിജയകുമാര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കു പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. വി എഫ് എക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്.
മെറാകി വി എഫ് എക്‌സ് ടീമാണ് ഈ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ജേസിന്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതിര്‍ത്തികളില്‍ നടക്കുന്ന വാഹനാപകടങ്ങളിലെ സത്യാവസ്ഥ അന്വേഷിക്കുകയാണ് ചിത്രം. ഓണ്‍ലൈന്‍ പാക്കേജ് വഴി ഒരു കൂട്ടം ആളുകള്‍ കേരളം കാണാന്‍ എത്തുന്നു.പിന്നീട് അവരുടെ യാത്രയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. സ്വന്തം അനുഭവത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ കഥ സംവിധായകന്‍ രൂപപെടുത്തിയത്. ഗുരു എന്റര്‍ടെയ്ന്‍ മെന്‍സിന്റെ ബാനറില്‍ പ്രശാന്ത് ഭരതനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കാന്താരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.