മികച്ച നവാഗത സംവിധായകന്‍, മികച്ച സഹനടി, മികച്ച ശബ്ദ മിശ്രണം എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മലയാളചലച്ചിത്രമാണ് കന്യകാ ടാക്കീസ്. പി വി ഷാജികുമാറിന്റെ 18+ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കായുള്ള സിനിമകള്‍ കളിക്കുന്ന കന്യക ടാക്കീസ് ഒരു ക്രിസ്ത്യന്‍ പള്ളിയാവുന്നതോടെ കുയ്യാലി എന്ന നാട്ടിന്‍പുറത്ത് സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മുരളി ഗോപി, ലെന, സുധീര്‍ കരമന, മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ്, നന്ദു, സുനില്‍ സുഖദ, പാര്‍വതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 2015 ജൂലായ് 10-ന് ചിത്രം തീയറ്ററുകളിലെത്തും.
** Note :
കുറിപ്പ്: കന്യക ടാക്കീസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.