ഹാസ്യതാരം സാജു നവോദയ നായകനായി എത്തുന്ന ചിത്രമാണ് കരിങ്കണ്ണന്‍.പപ്പന്‍ നരിപ്പറ്റയാണ് ചിത്രത്തിന്റെ സംവിധായകന്‍.ഒരു കരിങ്കണ്ണനായ വ്യക്തിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങളും അയാളെകൊണ്ട് നാട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കരിങ്കണ്ണനായ ദാസപ്പന്‍ എന്ന കഥാപാത്രത്തെയാണ് പാഷാണം ഷാജി അവതരിപ്പിക്കുന്നത്.ദാസപ്പന് അഞ്ചു വയസ്സുള്ളപ്പോള്‍ നാട്ടുകാരുടെ ശല്യം സഹിക്ക വയ്യാതെ അയാളുടെ അച്ഛന്‍ നാടുവിട്ടതാണ്.ദാസപ്പന്റെ കുടുംബത്തില്‍ ഉണ്ടായ ഒരു സംഭവം നാട്ടുകാരുടെ മുഴുവന്‍ പ്രശ്‌നമായി മാറുന്നു.ആ പ്രശ്‌നം പരിഹരിക്കാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.തിയറ്റര്‍ ആര്‍ട്ടിസ്റ്റ് ശ്രീജ, ഇന്ദ്രന്‍സ്, സലിംകുമാര്‍, കെ ആര്‍ വിജയ, ധര്‍മജന്‍ ബോള്‍ഗാട്ടി, കൊച്ചുപ്രേമന്‍, സുശീല്‍കുമാര്‍,സീമ ജി നായര്‍, കോഴിക്കോട് ശാരദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.കെ സതീഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീകോവില്‍ കടത്തനാടിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍സിതാര സംഗീതം പകര്‍ന്നിരിക്കുന്നു.സോബിന്‍ കെ സോമന്‍ എഡിറ്റിങ്ങും പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
** Note :
കുറിപ്പ്: കരിങ്കണ്ണന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.