പരിയേറും പെരുമാള്‍ എന്ന ചിത്രത്തിനുശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണന്‍. ധനുഷ് നായകനായി എത്തുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായികയായി എത്തുന്നത്. രജിഷയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. മലയാള താരം ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
യോഗി ബാബു, നാട്ടി എന്ന നടരാജന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രം കൂടിയാണ് കര്‍ണന്‍.
പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണന്‍ ആണ് ഈ ചിത്രത്തിലും സംഗീതമൊരുക്കിയത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് തനുവാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കര്‍ണന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.