ബാലയ്യ ഡി രാജശേഖര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'കാത്തിരിപ്പോര്‍ പട്ടിയല്‍'.
മറുനാടന്‍ മലയാളിയായ സച്ചിന്‍ മണി ആണ് ചിത്രത്തിലെ നായകന്‍. പ്രണയം, ആക്ഷന്‍, നര്‍മം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ നന്ദിതയാണ് നായിക. ഒരു ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വ്യത്യസ്ത ജീവിത പശ്ചാത്തലമുള്ള അപരിചിതരായ പതിനഞ്ച് ചെറുപ്പക്കാര്‍ ഒരു ദിവസം ട്രെയിന്‍ യാത്രക്കിടയില്‍ പോലീസ് പിടിയിലാവുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭരണി, മനോബാല, മൊട്ട രാജേന്ദ്രന്‍, അപ്പുക്കുട്ടന്‍, മയില്‍സാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഷാന്‍ റോള്‍ഡന്‍ സംഗീതസംവിധാനവും എം സുകുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
** Note :
കുറിപ്പ്: കാത്തിരിപ്പോര്‍ പട്ടിയല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.