മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ പി കുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കവി.ചിത്രത്തില്‍ കുമാരനാശാനായി എത്തുന്നത് പ്രശസ്ത സംഗീതജ്ഞനായ ശ്രീവത്സന്‍ ജെ മേനോനാണ്.കര്‍ണാടക സംഗീതജ്ഞനും സ്വപാനം,ഒറ്റാല്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീത സംവിധായകനുമായ ശ്രീവത്സന്‍ ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.
കുമാരനാശാന്‍ ദ ഫസ്റ്റ് മേഡേണ്‍ പൊൡറ്റീഷന്‍ ഓഫ് കേരള എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.മാധ്യമപ്രവര്‍ത്തകനായ പ്രമോദ് രാമനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തില്‍ മൂര്‍ക്കോത്ത് കുമാരന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം എന്ന ചിത്രത്തില്‍ വാര്‍ത്ത അവതാരകനായി പ്രമോദ് നേരത്തെ അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും ശ്രീവത്സന്‍ ജെ മേനോന്‍ ആണ്.കെ ജി ജയനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
** Note :
കുറിപ്പ്: കവി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.