പത്ത് ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമായ ഒരു മലയാളചലചിത്രമാണ് കേരള കഫേ. ലാൽ ജോസ്, ഷാജി കൈലാസ്, അൻവർ റഷീദ്, ശ്യാമപ്രസാദ്, ബി. ഉണ്ണികൃഷ്ണൻ, രേവതി, അഞ്ജലി മേനോൻ, എം. പദ്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഉദയ് അനന്തൻ എന്നിവരാണ് ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജിത്താണ് ഈ ചിത്രം രൂപകല്പന ചെയ്തത്.മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് 10 സംവിധായകരും 10 സിനിമാറ്റോഗ്രാഫർമാരും 10 സംഗീതസംവിധായകരും ചേർന്ന് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തിലെ ഒരു വലിയ താര നിര തന്നെയാണ് ഇതിൽ അഭിനയിക്കുന്നത്. മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ, ജഗതി മുതലായവർ ഇതിൽ ഉൾപ്പെടുന്നു. ഒരു ചായക്കടയിൽ എത്തുന്ന ആളുകളുടെ വ്യത്യസ്തമായ ജീവിത സഹചര്യങ്ങളാണ് ഓരോ കഥയും വരച്ചു കാട്ടുന്നത്. ഒരു റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കേരള കഫേ എന്ന ചായക്കടയാണ് ഈ ചലച്ചിത്രത്തിന്റെ കേന്ദ്രം.ചിത്രത്തിന്റെ പരിസമാപ്തിയിൽ എല്ലാ കഥകളിലേയും കഥാപാത്രങ്ങൾ ഇവിടെ ഒന്നിക്കുന്നു.
** Note :
കുറിപ്പ്: കേരള കഫേ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.