കെട്ട്യോളാണ് എന്റെ മാലാഖ (2019)
Release date
22 Nov 2019
genre
കെട്ട്യോളാണ് എന്റെ മാലാഖ കഥ/ സംഭവവിവരണം
ആസിഫ് അലിയെ നായകനാക്കി നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ചിത്രത്തില്‍ സ്ലീവാച്ചന് എന്ന ടാപ്പിങ്ങ് തൊഴിലാളിയുടെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. കൗതുകമുള്ള കുടുംബ കഥ പറയുന്ന ചിത്രത്തില്‍ വീണ നന്ദകുമാറാണ് നായിക.
ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജി പീറ്റര്‍ തങ്കം ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. അഭിലാഷ് എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie കെട്ട്യോളാണ് എന്റെ മാലാഖ with us? Please send it to us ([email protected]).