2018ല്‍ പുറത്തിറങ്ങിയ കെജിഎഫ് ചാപ്റ്റര്‍ 1ന്റെ രണ്ടാംഭാഗമാണ് കെജിഎഫ് ചാപ്റ്റര്‍ 2. പ്രശാന്ത് നീല്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ യാഷ് ആണ് നായന്‍. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണം ചെയ്തത്.
കന്നഡയ്ക്കൊപ്പം ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയ ചിത്രം എല്ലാ പതിപ്പുകളില്‍ നിന്നുമായി ഇന്ത്യയില്‍ നിന്നു നേടിയ ആദ്യ ദിന ഗ്രോസ് 134.5 കോടി രൂപയാണ്.
ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, അശോക് ശര്‍മ്മ, ദിനേശ് മാംഗളൂര്‍, തരക്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, മോഹന്‍ ജുനേജ, തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഛായാഗ്രഹണം ഭുവന്‍ ഗൗഡ, ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ, കെ വി രാമ റാവു, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍
സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍. ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്ത്രാലങ്കാരം യോഗി ജി രാജ്, ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍.
** Note :
കുറിപ്പ്: കെജിഎഫ് 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.