യാഷ്,ശ്രീനിധി ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമാണ് കെജിഎഫ്.കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്.കര്‍ണ്ണാടകയിലെ കോലാര്‍ സ്വര്‍ണ്ണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം.1970 കാലഘട്ടമാണ് ചിത്രത്തില്‍ കാണിക്കുന്നത്.മൂന്നുഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ഒന്നാംഭാഗമാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്.രണ്ടു വര്‍ഷം ഷൂട്ടിങ്ങും ഒരു വര്‍ഷം പോസ്റ്റ് പ്രൊഡക്ഷനും ഒരു വര്‍ഷം നീണ്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കുംശേഷമാണ് ചിത്രം പുറത്തിറക്കുന്നത്.കന്നഡ സിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രം ആറു ഭാഷകളിലായാണ് റിലീസിങ്ങിനൊരുങ്ങുന്നത്.ഇന്ത്യയില്‍ മാത്രം 2000 സെന്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.കര്‍ണാടകത്തില്‍ 400 സെന്ററുകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.തമിഴില്‍ വിശാല്‍ ഫിലിം ഫാക്ടറിയും ഹിന്ദിയില്‍ ഫര്‍ഹാന്‍ അക്തറുമാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
** Note :
കുറിപ്പ്: കെജിഎഫ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.