മാക്‌സ് വെല്‍ ജോസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, തന്‍വി റാം, സിദ്ധിഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ലെന തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
ബിബിന്‍ വിജയന്‍, ബിബിന്‍ ദാസ് എന്നീ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഐടി പ്രൊഫഷണലായ ബിബിന്‍ വിജയന്റെ ജവിതത്തിലേക്ക് നിധിയെന്ന ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവവതരിപ്പിക്കുന്നത്.
സന്തോഷ് അനിമ ഛായാഗ്രഹണവും, നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. റോയല്‍ ബഞ്ച എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ അഹമ്മദ് റൂബിന്‍ സലിം, നഹാസ് എം സഹ്ഹന്‍, അനു ജൂവി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്റര്‍ റിലീസ് - 2023 മാര്‍ച്ച് 10
ഒടിടി റിലീസ് - 2023 ഏപ്രില്‍ 7 - സണ്‍ നെക്സ്റ്റ്
** Note :
കുറിപ്പ്: ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.