സന്ധ്യ മോഹന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മോഹൻലാൽ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് 'കിലുക്കം കിലുകിലുക്കം'. പ്രിയദർശൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ 'കിലുക്കം' എന്ന ചിത്രത്തിലെ ചില കഥാപാത്രങ്ങളെ പുനരവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ബാങ്ക് വാട്ടേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ പി കെ മുരളീധരൻ, പോൾ ബത്തേരി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വർണ്ണചിത്ര ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവർ ചേർന്നാണ്.
** Note :
കുറിപ്പ്: കിലുക്കം കിലുകിലുക്കം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.