കിലുക്കം കഥ
പ്രിയദർശന്റെ സംവിധാനത്തിൽ 1991-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കിലുക്കം. ഈ ചിത്രത്തിൽ മോഹൻലാലും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇവരെ കൂടാതെ ജഗതി ശ്രീകുമാർ, ഇന്നസെന്റ് തുടങ്ങിയവരും മറ്റു വേഷങ്ങൾ ചെയ്യുന്നു. സുപ്രീം കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ളയുടെ (തിലകൻ) അവിഹിത ബന്ധത്തിലുള്ള മകളാണ് താൻ എന്ന തെറ്റിദ്ധാരണയിൽ നന്ദിനി (രേവതി), പിതാവിനെ അന്വേഷിച്ച് ഊട്ടിയിലെത്തുന്നു. ജോജി (മോഹൻലാൽ) എന്ന ടൂറിസ്റ്റ് ഗൈഡിനെ പരിചയപ്പെടുന്ന അവൾ, ഭ്രാന്ത് അഭിനയിച്ച് ജോജിയിടെ വീട്ടിൽ കയറിക്കൂടുന്നു. സാവധാനം നന്ദിനി സത്യം വെളിപ്പെടുത്തുകയും അവർ പ്രണയത്തിലാകുകയും ചെയ്യുന്നു. ജോജിയുടെ കൂട്ടുകാരനായ നിശ്ചൽ (ജഗതി ശ്രീകുമാർ) എന്ന ഫോട്ടോഗ്രാഫറുടെയും, കിട്ടുണ്ണി (ഇന്നസെന്റ്) എന്ന വേലക്കാരന്റെയും കഥകൾ ഇതോടൊപ്പം അവതരിപ്പിക്കപ്പെടുന്നു. തുടർന്ന് നന്ദിനി തന്റെ യഥാർത്ഥ പിതാവിനെ തിച്ചറിയുന്നതോടെ ചിത്രം അവസാനിക്കുന്നു.
** Note : Hello! Would you like to share the storyline of the movie കിലുക്കം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications