തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ ചിത്രമാണ് കിണര്‍. ഡോ അജു നാരായണന്‍, ഡോ അന്‍വര്‍ അബ്ദുള്ള എന്നിവരുടെ തിരക്കഥയില്‍ എം എ നിഷാദ് ആണ് ചിത്രം സംവിധാനം ചെയ്തത്. ജയപ്രദ, രേവതി, രേഖ, അനുഹസ്സന്‍, പാര്‍വതി നമ്പ്യാര്‍, നാസര്‍, ജോയ് മാത്യൂ, പാര്‍ത്ഥിപന്‍, രഞ്ജി പണിക്കര്‍, കൈലാഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.പ്രഭ വര്‍മ്മ,ബി.കെ ഹരിനാരായണന്‍, ഷില പോള്‍, പളനി ഭാരതി എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍,കല്ലറ ഗോപന്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ബിജിബാലാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. 25 വര്‍ഷത്തിനു ശേഷം യേശുദാസും എസ്പി ബിയും ഒന്നിച്ചു പാടുന്നുവെന്ന പ്രത്യേകതയും കൂടി ചിത്രത്തിനുണ്ട്. ബ്ലെസിയുടെ പ്രണയം എന്ന ചിത്രത്തിലാണ് ജയപ്രദ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ആറു വര്‍ഷത്തിനു ശേഷമുള്ള ജയപ്രദയുടെ മലയാളചിത്രമെന്ന പ്രത്യേകതയും കിണറിനുണ്ട്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണ്.
** Note :
കുറിപ്പ്: കിണര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.