നടന്‍,തിരക്കഥാകൃത്ത്,ഗാനരചയിതാവ് തുടങ്ങിയ നിലകളില്‍ ശ്രദ്ധ നേടിയ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഫിഷ്. വി കെ പ്രകാശായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.എന്നാല്‍ തിരക്കുകള്‍ കാരണം വി കെ പ്രകാശ് പിന്‍മാറിയതിനാലാണ് അനൂപ് മേനോന്‍ ചിത്രത്തിന്റെ സംവിധായകനായത്.
ഒരു രാജാവിന്റെ തോന്നിവാസങ്ങള്‍' എന്ന ടാഗ് ലൈനിലെത്തുന്ന ചിത്രത്തില്‍ അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് കോയ സിനിമ നിര്‍മ്മിക്കുന്നു. രതീഷ് വേഗയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അനൂപ് മേനോന്റെ മുന്‍ചിത്രങ്ങള്‍ക്കെല്ലാം സംഗീതം നല്‍കിയിരുന്നത് രതീഷ് വേഗയായിരുന്നു.
** Note :
കുറിപ്പ്: കിംഗ് ഫിഷ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.