നവാഗതനായ ഷാനവാസ് കെ ബാവൂട്ടി സംവിധാനം ചെയ്ത ചിത്രമാണ് കിസ്മത്ത്. നടന്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗം ആണ് ചിത്രത്തിലെ കേന്ദ്ര നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രുതി മേനോന്‍ ആണ് ചിത്രത്തിലെ നായിക.
ബി ടെക് വിദ്യാര്‍ത്ഥിയായ ഇര്‍ഫാനും ചരിത്ര ഗവേഷകയായ അനിതയും തമ്മിലുള്ള പ്രണയമാണ് മലപ്പുറം പശ്ചാത്തലമാക്കി ഒരുക്കിയ കിസ്മത്ത് എന്ന ചിത്രത്തിന്റെ കഥ. കാലങ്ങളായി പ്രണയത്തിന് എതിര് നില്‍ക്കുന്ന വര്‍ഗീയത തന്നെയാണ് കിസ്മത്തിന്റെയും ആശയം.
പി ബാലചന്ദ്രന്‍, സുനില്‍ സുഗത, അലന്‍സിയര്‍, സുരഭി, സജിത മഠത്തില്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. സുരേഷ് രാജാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മോയിന്‍കുട്ടി വൈദ്യര്‍, അന്‍വര്‍ അലി, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധറും ചേര്‍ന്ന് സംഗീതമൊരുക്കിയിരിക്കുന്നു.
** Note :
കുറിപ്പ്: കിസ്മത്ത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.