നസ്രിയ നസീം, പാര്‍വതി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കൂടെ'. സഹോദരനായും കാമുകനായും രണ്ടു വ്യത്യസ്ത ജീവിതഘട്ടങ്ങളാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ കാമുകിയായി പാര്‍വതിയും, അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഒരിടവേളയ്ക്കു ശേഷം നസ്രിയ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇത്തവണയും വ്യത്യസ്ഥമായൊരു കഥയൊരുക്കിയാണ് അഞ്ജലി മേനോന്‍ തന്റെ പുതിയ ചിത്രവുമായി എത്തുന്നത്.
ഊട്ടിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ ചിത്രീകരിച്ചിരുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തും എത്തുന്നുണ്ട്. പൃഥിരാജിന്റെയും നസ്രിയയുടെയും അച്ഛന്‍ വേഷത്തിലാണ് രഞ്ജിത്ത് ഈ ചിത്രത്തില്‍ എത്തുന്നത്. ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് മേനോന്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് കൂടെയിലെ മറ്റു താരങ്ങള്‍.
ലിറ്റില്‍ സ്വയംപ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. അരവിന്ദ് അസോക് കുമാറാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്‌ജലി മേനോന്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.
** Note :
കുറിപ്പ്: കൂടെ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.