ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് കൂമന്‍. കെ.ആര്‍ കൃഷ്ണകുമാറിന്റെതാണ് തിരക്കഥ. 'ഗിരിശങ്കര്‍' എന്ന പോലീസ് കോണ്‍സ്റ്റബിളായിട്ടാണ് ആസിഫ് ചിത്രത്തിലെത്തുന്നത്.
രഞ്ജി പണിക്കര്‍, ബാബുരാജ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, മേഘനാഥന്‍, ബൈജു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരള - കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാട്ടിലെ പോലീസ് സ്‌റ്റേഷനിലേക്ക് കര്‍ക്കശക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കൂമന്‍ അവതരിപ്പിക്കുന്നത്.
സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനന്യ ഫിലിംസ്, മാജിക്ക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിറ്റൂര്‍, കൊല്ലങ്കോട്, മറയൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.
** Note :
കുറിപ്പ്: കൂമൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.