ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം കുര്‍ബാന. പൂര്‍ണ്ണമായും സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയാണ് നായികയായി എത്തുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ കോട്ടയം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ.
നയന്‍താരയ്ക്കു പുറമെ മലയാളത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രണം മധുനീലകണ്ഠന്‍. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ ക്ലേമേഷന്‍ വിദഗ്ദ്ധനും താരേസമീന്‍പറിലൂടെ ശ്രദ്ധേയനുമായ ദിമന്ത് വ്യാസ്, ദേശീയ അവാര്‍ഡ് ജേതാവായ ആനിമേറ്റര്‍ ചേതന്‍ശര്‍മ എന്നിവരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
** Note :
കുറിപ്പ്: കോട്ടയം കുര്‍ബാന എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.