വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ചിത്രമാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി. കോമഡി ഹൊറര്‍ ത്രില്ലറായ ചിത്രത്തില്‍ ഹോം നഴ്‌സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന സംഭവങ്ങളാണ് പറയുന്നത്. ഉണ്ണിക്കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കുന്നത്.
ആനന്ദ് മധുസൂദനന്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ തന്നെയാണ് സംഗീതവും നല്‍കിയത്. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.