ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍.
ഹരിശ്രീ അശോകൻ, സുധീർ പറവൂർ, ശരത്ത്, പ്രശാന്ത് അലക്സാണ്ടർ, അൽത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരൻ, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് എലിയാ, ഉണ്ണി രാജാ, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
അഭയകുമാര്‍ കെ, അനില്‍ കുര്യൻ എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം പകരുന്നത്.
വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു.
** Note :
കുറിപ്പ്: കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.