ശശി ശങ്കറിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, സായി കുമാർ, നവ്യ നായർ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുഞ്ഞിക്കൂനൻ.ദിലീപ് ഇതിൽ കൂനനായ കുഞ്ഞൻ എന്ന കഥാപാത്രമായും പ്രസാദ് എന്ന മറ്റൊരു കഥാപാത്രമായും ഇരട്ടവേഷത്തിൽ അഭിനയിച്ചിരിക്കുന്നു.സുപ്രീം ഫിലിംസിന്റെ ബാനറിൽ കെ.എ. ജലീൽ നിർമ്മിച്ച ഈ ചിത്രം ഗ്യാലക്സി ഫിലിംസ്, ലാൽ റിലീസ് എനിവർ വിതരണം ചെയ്തിരിക്കുന്നു.കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.
** Note :
കുറിപ്പ്: കുഞ്ഞിക്കൂനൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.