സിദ്ധിഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിരാമന്റെ കുപ്പായം. തലൈവാസല്‍ വിജയ്,മേജര്‍ രവി,ശ്രീരാമന്‍,സജിത മഠത്തില്‍,ലിന്റോ കുമാര്‍,ഗിരിധര്‍,അശോക് മഹീന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പി കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം ചെയ്യുന്നു. സിതാര കൃഷ്ണകുമാര്‍,മഖ്ബൂല്‍ മന്‍സൂര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
മതം മാറ്റം വിഷയമാക്കിയ ചിത്രത്തിന്റെ റിലീസ് ചില സംഘനടകളുടെ എതിര്‍പ്പ് മൂലം മാറ്റിവെച്ചിരുന്നു. മതംമാറ്റവും പ്രണയവും തമ്മില്‍ എന്താണ് ബന്ധം എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തിയത്. ആരം എന്റര്‍ടൈന്‍മെന്റും സെഞ്ച്വറി വിഷ്വല്‍ മീഡിയയും ചേര്‍ന്നൊരുക്കിയ ചിത്രത്തിന് ആറ് ക്ലൈമാക്‌സുകളാണ് ഉള്ളത്.
** Note :
കുറിപ്പ്: കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.