>

  മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ചിത്രങ്ങള്‍

  മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താരരാജക്കാന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും.വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷമനസ്സ് കീഴടക്കി മുന്നേറുകയാണ് ഇരുവരും.എന്നാല്‍ രണ്ടുപേരുടെയും പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ ആരാധകര്‍ തമ്മില്‍ കടുത്ത മത്സരമാണ് എല്ലാകാലത്തും നടക്കാറുള്ളത്.

  1. കടല്‍ കടന്നൊരു മാത്തുക്കുട്ടി

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  08 Aug 2013

  മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടി.മീര നന്ദന്‍,ശേഖര്‍ മേനോന്‍,മുത്തുമണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.  

  2. ട്വന്റി 20

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Thriller

  റിലീസ് ചെയ്ത തിയ്യതി

  06 Nov 2008

  മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാ‍നം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാ‍ണ് ട്വന്റി20. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവരാണ് നിർവഹിച്ചത്. 

  3. നരസിംഹം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action

  റിലീസ് ചെയ്ത തിയ്യതി

  26 Jan 2000

  2000ത്തില്‍ പുറത്തിറങ്ങിയ ഒരു മലയാ‍ള ചലച്ചിത്രമാണ് നരസിംഹം. പ്രശസ്ത നടൻ മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസാണ്  ചിത്രം സംവിധാനം ചെയ്തത്. ഇന്ദുചൂഢൻ എന്ന കഥാപാത്രമാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X