ബാലചന്ദ്രമേനനോന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പിന്റെ കണക്കുപുസ്തകം. ബാലചന്ദ്രമേനോന്‍,ഗീത,പാര്‍വ്വതി,ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കതാപാത്രങ്ങളെ അവതരിപ്പിച്ചത്.മോനിഷ ഉണ്ണി,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,കവിയൂര്‍ പൊന്നമ്മ,ശങ്കരാടി,സുകുമാരി,തൊടുപുഴ വാസന്തി,തിക്കുറിശ്ശി സുകുമാരന്‍ നായര്‍,ജനാര്‍ദ്ദനന്‍,സായികുമാര്‍, മാമുക്കോയ,ഷബ്‌നം എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എസ് രമേശന്‍ നായരുടെ വരികള്‍ക്ക് ബാലചന്ദ്രമേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. പി ജയചന്ദ്രന്‍,എസ് ജാനകി,പി സുശീല,കെ എസ് ചിത്ര, ഉണ്ണി മേനോന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിിരിക്കുന്നത്. ഗുഡ്‌നൈറ്റ് ഫിലിംസ്,വി ആന്റ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി ആന്റ് വിയാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കുറുപ്പിന്റെ കണക്കുപുസ്തകം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.