ശ്രീനിവാസന്‍, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡി.കെ ദിലീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുത്തോല പെരുന്നാള്‍. മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം മിലാ ഗ്രോസ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് മടപ്പുര മൂവിസിന്റെ ബാനറില്‍ സിജി വാസു മാന്നാനമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ ജാസി ഗിഫ്റ്റാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനത്തില്‍ ജാസി ഗിഫ്റ്റും പാടി അഭിനയിക്കുന്നുണ്ട്. ഹരി നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.
** Note :
കുറിപ്പ്: കുരുത്തോല പെരുന്നാള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.