സുരേഷ് വിനുവിന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ മലയാളചിത്രമാണ് കുസൃതിക്കാറ്റ്. ജയറാം,കനക, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിപ്പി, തെസ്‌നി ഖാന്‍,സോണിയ,മാണി സി കാപ്പന്‍, വി ഡി രാജപ്പന്‍, ഇന്ദ്രന്‍സ്, ജോസ് പെല്ലിശ്ശേരി, ഇന്നസെന്റ്, ജോണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗിരീഷ് പുത്തഞ്ചേരി, ഐ എസ് കുണ്ടൂര്‍ എന്നിവരുടെ വരികള്‍ക്ക് ടോമിന്‍ തച്ചങ്കരിയാണ് സംഗീതം നല്‍കിയത്. എസ് പി വെങ്കിടേഷാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. മാഫിയ ശശിയാണ് ചിത്രത്തിന്റെ സംഘട്ടനം നിര്‍വ്വഹിച്ചത്. ഒ കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാണി സി കാപ്പനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കുസൃതിക്കാറ്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.